ഇന്ത്യക്ക് പുറത്തുള്ള കളക്ഷന്‍ റെക്കോര്‍ഡില്‍ പുലിമുരുകനെയും തകര്‍ത്ത് ‘ഞാന്‍ പ്രകാശന്‍’

അമേരിക്കയില് ഏറ്റവും കൂടുതല് കളക്ഷന് നേടിയ മലയാള ചിത്രമെന്ന റെക്കോര്ഡുമായി സത്യന് അന്തിക്കാട്-ശ്രീനിവാസന്-ഫഹദ് ഫാസില് കൂട്ടുകെട്ടിന്റെ ഞാന് പ്രകാശന്. ഫ്രൈഡേ മാറ്റിനി പുറത്തുവിട്ട കളക്ഷന് വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2,63,000 ഡോളറാണ് ഞാന് പ്രകാശന് അമേരിക്കയില് നിന്ന് ഇതുവരെ കളക്ട് ചെയ്രിക്കുന്നത്.
 | 
ഇന്ത്യക്ക് പുറത്തുള്ള കളക്ഷന്‍ റെക്കോര്‍ഡില്‍ പുലിമുരുകനെയും തകര്‍ത്ത് ‘ഞാന്‍ പ്രകാശന്‍’

കൊച്ചി: അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോര്‍ഡുമായി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്റെ ഞാന്‍ പ്രകാശന്‍. ഫ്രൈഡേ മാറ്റിനി പുറത്തുവിട്ട കളക്ഷന്‍ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2,63,000 ഡോളറാണ് ഞാന്‍ പ്രകാശന്‍ അമേരിക്കയില്‍ നിന്ന് ഇതുവരെ കളക്ട് ചെയ്‌രിക്കുന്നത്.

2,53,000 ഡോളറുമായി പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. നിവിന്‍ പോളിയുടെ പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളാണ് അമേരിക്കയില്‍ ഏറ്റവും കളക്ട് ചെയ്ത മറ്റു ചിത്രങ്ങള്‍. ‘ഞാന്‍ പ്രകാശന്‍’ ഏറ്റെടുത്ത ലോകമലയാളികള്‍ക്ക് നന്ദി അറിയിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഞാന്‍ പ്രകാശന്‍. നാട്ടുമ്പുറത്തെ ഒരു യുവാവിന്റെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച നായക കഥാപാത്രമായ പ്രകാശന്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.