വിവാദത്തിനില്ല, പേര് മാറ്റുകയാണെന്ന് ആദ്യം പ്രഖ്യാപിച്ച ‘ഒറ്റക്കൊമ്പന്റെ’ അണിയറ പ്രവര്‍ത്തകര്‍

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനോട് ഇടയാനില്ലെന്ന് വ്യക്തമാക്കി ഒറ്റക്കൊമ്പന് എന്ന പേരില്‍ ആദ്യം ചിത്രം പ്രഖ്യാപിച്ചവര്‍. നിജയ് ഘോഷ് നാരായണന്റെ രചനയില്‍ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സെപ്റ്റംബറില്‍ മോഹന്‍ലാല്‍ ആയിരുന്നു പുറത്തുവിട്ടത്. സുരേഷ് ഗോപി ചിത്രത്തിന്റെ പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍ പങ്കാളിയാവുകയും ചെയ്തിരുന്നു.
സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷനില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളതിനാലും മറ്റു വിവാദങ്ങളിലേക്ക് പോകാന്‍ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിലും ലീഡ് ക്യാരക്ടര്‍ പോസ്റ്ററും ഉടന്‍ പുറത്തിറക്കുന്നതായിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ രെജിസ്ട്രേഷനുമായി ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും , മറ്റു വിവാദങ്ങളിലേക്കു പോവാൻ…
Posted by Ottakomban on Sunday, October 25, 2020
ഷാജി കൈലാസ്-പ്രിഥ്വിരാജ് ചിത്രമായ കടുവയുടെ തിരക്കഥാകൃത്ത് കോപ്പിറൈറ്റ് പരാതി നല്‍കയതിനാല്‍ കോടതി വിലക്കിയ ചിത്രമാണ് സുരേഷ് ഗോപി പുതിയ ടൈറ്റിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആ ടൈറ്റിലിനും അവകാശികളുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.