നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാവില്ല; ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റല് തെളിവുകള് ആവശ്യപ്പെട്ട് ദിലീപ് സമര്പ്പിച്ച ഹര്ജി കോടതി തള്ളി
 | 
നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാവില്ല; ഹര്‍ജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാനാകില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ദിലീപിനോ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം. എന്നാല്‍ ഇവ ഒരിക്കലും കൈമാറാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദിലീപിന് കൈമാറുന്നത് സാക്ഷിയെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഇത് അംഗീകരിച്ചു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു.