മാലിക് സത്യസന്ധമല്ലാത്ത ചിത്രം; രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.മാധവന്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് ഒരുക്കിയ മാലിക് സത്യസന്ധമല്ലാത്ത സിനിമയെന്ന് എന്.എസ്. മാധവന്‍. സിനിമ സത്യസന്ധമല്ലാത്തതും അന്യായവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴാണ് എന്‍.എസ്.മാധവന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മറ്റേതൊരു സിനിമയിലും ഉള്ളതുപോലെ ഇസ്ലാമോഫോബിയ ഈ ചിത്രത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ചോദ്യങ്ങളാണ് ഈ വിഷയത്തില്‍ എന്‍.എസ്.മാധവന്‍ ഉന്നയിക്കുന്നത്. ഒരു സാങ്കല്‍പിക കഥയാണ് മാലിക്കിന്റേതെങ്കില്‍ അതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമേ കാണിക്കുന്നുള്ളു. അതും പച്ചക്കൊടിയുള്ളത്, എന്തുകൊണ്ട്? ലക്ഷദ്വീപ് കുറ്റവാളികളുടെ ഒളിസങ്കേതമായി ചിത്രീകരിക്കുന്നത് എന്തിന്, പ്രകൃതി ദുരന്ത സമയത്ത് മഹല്ല് കമ്മിറ്റി കൃസ്ത്യാനികളെ എന്തുകൊണ്ട് അകത്തു കടക്കാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ നിലവിലുള്ള രീതികള്‍ക്ക് വിരുദ്ധമാണ് ഇത്.
രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് എന്തിന്, സംസ്ഥാനത്തെ ഏറ്റവും വലിയ വെടിവെയ്പ്പാണ് ചിത്രത്തില്‍ കാണിക്കുന്നത്. സര്‍ക്കാരിന് ഇതില്‍ പങ്കില്ലേ, മറ്റേതൊരു സിനിമയെയും പോലെ മാലിക്കിലും ഇസ്ലാമോഫോബിയ കാണാം. ഭരണകക്ഷിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇതെന്നും എന്‍എസ് മാധവന്‍ പറയുന്നു.
#Malik is a dishonest film. Unfair. Period.
— N.S. Madhavan (@NSMlive) July 16, 2021
മുമ്പൊരിക്കലും മലയാള സിനിമയില്‍ അറബിക് ടൈറ്റില്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. അറബിക് മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന ചിന്തയില്‍ നിങ്ങളെന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുകയാണോ, ബീമാപ്പള്ളി വെടിവെപ്പാണ് സിനിമയുടെ പ്രമേയം തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.