ഓക്കെ കൺമണിയുടെ ഗാനങ്ങൾ ഉടൻ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം മണിരത്നം ചിത്രം ഓകെ കൺമണിയുടെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്.
 | 

ഓക്കെ കൺമണിയുടെ ഗാനങ്ങൾ ഉടൻ
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം മണിരത്‌നം ചിത്രം ഓകെ കൺമണിയുടെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണി ദുൽഖർ രണ്ടാമതായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. ആദ്യ ചിത്രമായ വായ് മൂടി പേശുവോം. എന്ന ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം ദുൽഖറിനെ തമിഴിലും പ്രിയങ്കരനാക്കിയിരുന്നു.

തമിഴ് – മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിലൂടെ നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. 1984 ൽ മോഹൻലാൽ നായകനായ ഉണരൂ എന്ന ചിത്രമായിരുന്നു മണിരത്‌നം ഇതിനുമുമ്പ് സംവിധാനം ചെയ്ത മലയാള സിനിമ. അതിനു ശേഷം റോജ, ഇരുവർ തുടങ്ങി നിരവധി ചിത്രങ്ങൾ മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ സംവിധാനം ചെയ്തിട്ടില്ല. തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ഓകെ കൺമണിയിൽ ദുൽഖറിനെ കൂടാതെ നിത്യാ മേനോൻ, പ്രകാശ് രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.