അനില്‍ തനിക്ക് ഇഷ്ടമുള്ള സംവിധായകനെന്ന് വീഡിയോയില്‍ ബിനീഷ്; പഴയ വീഡിയോയെന്ന് ബിനീഷ് ലൈവില്‍

കൊച്ചി: പൊതുവേദിയില്‍ തന്നെ അപമാനിച്ച അനില്‍ രാധാകൃഷ്ണ മേനോന് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണെന്ന് ബിനീഷ് ബാസ്റ്റിന് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. ബിനീഷിന്റെ പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ശേഷമാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സുഹൃത്ത് ചിത്രീകരിച്ച ഈ വീഡിയോ പുറത്തു വന്നത്. എന്നാല്‍ ഈ വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് എടുത്തതാണെന്നും വീഡിയോയില്‍ പറയുന്നതുപോലെ പെരുമാറിയിരുന്ന സംവിധായകന് തന്നോട് ഇപ്പോള്‍ ഇങ്ങനെ ചെയ്തത് എന്തിനാണെന്നും ബിനീഷ് ഫെയിസ്ബുക്ക് ലൈവില്‍ ചോദിച്ചു.
”എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന് അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന് ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന് എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്. പുകഴത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്നമില്ല” എന്നാണ് ബിനീഷ് അനില്‍ കൂടി പ്രത്യക്ഷപ്പെടുന്ന പഴയ വീഡിയോയില്‍ പറയുന്നത്.
പാലക്കാട് മെഡിക്കല്‍ കോളേജിലെ പരിപാടിക്കിടെയായിരുന്നു വിവാദത്തിന് കാരണമായ സംഭവമുണ്ടായത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനുമൊത്ത് വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണന് മേനോന് പറഞ്ഞതിനെത്തുടര്‍ന്ന് ബിനീഷ് ബാസ്റ്റിനെ മാറ്റി നിര്‍ത്താന്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ ബിനീഷ് വേദിയില്‍ കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണന് മേനോനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായാണ് ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചിരുന്നത്. മാഗസിന് റിലീസിന് എത്തിയ അനില്‍ രാധാകൃഷ്ണന് മേനോന് ബിനീഷിനൊപ്പം വേദി പങ്കിടില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പലും യൂണിയന് ഭാരവാഹികളും ബിനീഷ് താമസിച്ചിരുന്ന ഹോട്ടലിലെത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അറിയിച്ചു. ബിനീഷ് കാരണം തിരക്കിയപ്പോഴാണ് അനില്‍ രാധാകൃഷ്ണന് മേനോന്റെ ഭീഷണിയെക്കുറിച്ച് അറിഞ്ഞത്. ഇതോടെയാണ് ബിനീഷ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
വീഡിയോകള്‍ കാണാം
https://www.facebook.com/rafeeque.mohamed/videos/10157615219694264/?t=2
Posted by Bineesh Bastin on Friday, November 1, 2019