ബ്ലാക്ക്‌മെയ്‌ലിംഗ് കേസ്; ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില് കേസിനോട് അനുബന്ധിച്ച് രജിസ്റ്റര് ചെയ്ത കേസില് ഒരാള് കൂടി പിടിയില്. തട്ടിയെടുത്ത സ്വര്ണ്ണാഭരണങ്ങള് പണയം വെച്ച ഷമീല് എന്ന എറണാകുളം സ്വദേശിയാണ് പിടിയിലായത്. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരായ യുവതികളില് നിന്ന് പ്രതികള് തട്ടിയെടുത്ത സ്വര്ണ്ണമാണ് ഇയാള് പണയം വെച്ചത്. പണയം വെച്ച 9 പവന് സ്വര്ണ്ണം പോലീസ് കണ്ടെടുത്തു. അതേസമയം കളവ് സ്വര്ണ്ണമാണെന്ന് പറയാതെയാണ് റഫീഖ് തന്റെ സഹോദരന് അവ പണയം വെക്കാന് നല്കിയതെന്ന്
 | 
ബ്ലാക്ക്‌മെയ്‌ലിംഗ് കേസ്; ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില്‍ കേസിനോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ച ഷമീല്‍ എന്ന എറണാകുളം സ്വദേശിയാണ് പിടിയിലായത്. മുഖ്യപ്രതി റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

പരാതിക്കാരായ യുവതികളില്‍ നിന്ന് പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണ്ണമാണ് ഇയാള്‍ പണയം വെച്ചത്. പണയം വെച്ച 9 പവന്‍ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു. അതേസമയം കളവ് സ്വര്‍ണ്ണമാണെന്ന് പറയാതെയാണ് റഫീഖ് തന്റെ സഹോദരന് അവ പണയം വെക്കാന്‍ നല്‍കിയതെന്ന് റഫീഖിന്റെ ഭാര്യ പറഞ്ഞു. ഷമീലിനെ റഫീഖ് ചതിക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.

റഫീഖ് തന്നെയും വഞ്ചിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മുഖ്യപ്രതി റഫീഖിനെതിരെ ഇവര്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.