കുഞ്ചാക്കോ ബോബനു വധഭീഷണി; പ്രതിക്ക് ഒരു വര്‍ഷത്തെ തടവ്

കുഞ്ചാക്കോ ബോബനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാള്ക്ക് തടവുശിക്ഷ.
 | 
കുഞ്ചാക്കോ ബോബനു വധഭീഷണി; പ്രതിക്ക് ഒരു വര്‍ഷത്തെ തടവ്

കൊച്ചി: കുഞ്ചാക്കോ ബോബനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ക്ക് തടവുശിക്ഷ. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിനാണ് (75) മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നല്‍കിയത്. 2018 ഒക്ടോബറില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമാണ് കുഞ്ചാക്കോ ബോബനു നേരേ ആക്രമണ ശ്രമമുണ്ടായത്.

കഠാര വീശിക്കൊണ്ട് നടന്റെ അടുത്തെത്തിയ പ്രതി വധഭീഷണി മുഴക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന്‍ അടക്കം എട്ടു സാക്ഷികളെ വിസ്തരിച്ചു.

വധഭീഷണി മുഴക്കിയതിന് ഒരു വര്‍ഷവും ആയുധ നിരോധന നിയമ പ്രകാരം ഒരു വര്‍ഷവും വീതമാണ് ശിക്ഷ നല്‍കിയത്. ഇവ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.