എഎംഎംഎയില്‍ നിന്ന് രാജിവെച്ചത് രണ്ട് നടിമാര്‍ മാത്രം; ആക്രമിക്കപ്പെട്ട നടി പരാതി എഴുതി നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍

താരസംഘടനയായ എഎംഎംഎയില് നിന്ന് രണ്ട് നടിമാര് മാത്രമാണ് രാജി നല്കിയിരിക്കുന്നതെന്ന് മോഹന്ലാല്. ഭാവനയും രമ്യ നമ്പീശനും മാത്രമാണ് കത്ത് നല്കിയിരിക്കുന്നത്. സംഘടനയില് നിന്ന് ഡബ്ല്യുസിസി പ്രവര്ത്തകരായ നാല് നടിമാര് രാജിവെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മോഹന്ലാല് ഇക്കാര്യം പറഞ്ഞത്. റിമ കല്ലിങ്കല്, ഗീതു മോഹന്ദാസ് എന്നിവരും സംഘടനയില് നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു.
ദിലീപിനെ തിരിച്ചെടുക്കണമെന്നായിരുന്നു ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുയര്‍ന്നത്. മറിച്ചൊരു അഭിപ്രായം ഒരാളെങ്കിലും പറഞ്ഞിരുന്നെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നു. ആക്രമണത്തിനിരയായ നടി സംഘടനയക്ക് ഇതുവരെ ഒരു പരാതിയും എഴുതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
രാജിവെച്ചവരെ തിരിച്ചെടുക്കുമോ എന്ന കാര്യം തനിക്ക് മാത്രമായി പറയാന്‍ കഴിയില്ല. ജനറല്‍ ബോഡി യോഗത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയൂ. ഇഷ്ടമുള്ളപ്പോള്‍ രാജിവെക്കുകയും ഇഷ്ടമുള്ളപ്പോള്‍ തിരിച്ചു വരാനും കഴിയില്ലല്ലോ എന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

