‘ഒപ്പം’ ‘പ്രേമ’ത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു

മോഹന്ലാലും പ്രിയദര്ശനും വര്ഷങ്ങള്ക്കുശേഷം ഒന്നിക്കുന്ന ഒപ്പം നിവിന് പോളി നായകനായ അല്ഫോന്സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിന്റെ കളക്ഷന് റെക്കോര്ഡ് മറികടന്നു. ഇതോടെ മലയാളത്തില് ഏറ്റവും വേഗത്തില് 10 കോടി കളക്ഷന് നേടുന്ന ചിത്രമെന്ന ബഹുമതി ഒപ്പത്തിന് സ്വന്തമായി.
 | 

‘ഒപ്പം’ ‘പ്രേമ’ത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു

കൊച്ചി: മോഹന്‍ലാലും പ്രിയദര്‍ശനും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന ഒപ്പം നിവിന്‍ പോളി നായകനായ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നു. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന ബഹുമതി ഒപ്പത്തിന് സ്വന്തമായി.

ഒപ്പത്തിന്റെ ആദ്യ ആറ് ദിവസം കേരളത്തില്‍ നിന്ന് നേടിയത് 11.53 കോടിയാണ്. 2015 ജൂണ്‍ 25ന് തീയേറ്ററുകളിലെത്തിയ പ്രേമം ആദ്യ ആഴ്ച 10.30 കോടിയാണ് നേടിയത്.