ഒരു കുടം പാറ് എന്ന് ഗാനം ‘മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലായിക്കൂടേ’ എന്ന് വിമര്‍ശിക്കുന്നവരെ കവളം മടല് വെട്ടി അടിക്കുക; കുറിപ്പ് വായിക്കാം

ഗ്രേറ്റ് ഇന്ത്യന് കിച്ചണ് എന്ന ചിത്രത്തിലെ ഒരു കുടം പാറ് എന്ന ഗാനം മനുഷ്യന് മനസിലാകുന്ന ഭാഷയിലായിക്കൂടേ എന്ന് വിമര്ശിക്കുന്നവരെ കവളം മടല് വെട്ടിയടിക്കണമെന്ന് കുറിപ്പ്.
 | 
ഒരു കുടം പാറ് എന്ന് ഗാനം ‘മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലായിക്കൂടേ’ എന്ന് വിമര്‍ശിക്കുന്നവരെ കവളം മടല് വെട്ടി അടിക്കുക; കുറിപ്പ് വായിക്കാം

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലെ ഒരു കുടം പാറ് എന്ന ഗാനം മനുഷ്യന് മനസിലാകുന്ന ഭാഷയിലായിക്കൂടേ എന്ന് വിമര്‍ശിക്കുന്നവരെ കവളം മടല് വെട്ടിയടിക്കണമെന്ന് കുറിപ്പ്. പ്രശാന്ത് ഗീത അപ്പുല്‍ ആണ് മലയാള സിനിമയിലെ സംസ്‌കൃത പ്രാധാന്യമുള്ള ഗാനങ്ങളുടെ ആധിപത്യത്തെയും അതിനു മേല്‍ ഇടിച്ചു കയറിയ നഞ്ചമ്മയുടെയും മൃദുലാദേവിയുടെയും ഗാനങ്ങളെക്കുറിച്ച് ഫെയിസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പ്രണയഗാനം എന്നാല്‍ പുരുഷന്‍ സ്ത്രീയെ പാടി പുകഴ്ത്തുന്നതാണെന്നും, സ്ത്രീയുടെ ശരീര വര്‍ണനകളാണെന്നും അതില്‍ അല്പം സംസ്‌കൃതം കൂടി വേണമെന്നു നമ്മുടെ കവികള്‍ ധരിച്ച് വശായിട്ടുണ്ട്.

പണ്ടത്തെ അച്ചിരചിതങ്ങളുടെ ഹാങ്ങോവാറാണ് അത്. അഥവാ ഇനി സ്ത്രീകള്‍ അത് ചെയ്താല്‍ തിരിച്ച് കളരിവിളക്ക് തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന മട്ടില്‍ പുരുഷ ശരീര വര്‍ണനയാണെന്നും സവര്‍ണ പുരുഷു കവികള്‍ ധരിച്ചിട്ടുണ്ട്. എന്നാല്‍ അത് അങ്ങനെയല്ലെന്നും, അത് സ്ത്രീകള്‍ വൃത്തിയായി ചെയ്യുന്നുണ്ട് എന്നും മൃദുലാദേവിയുടെ ഗാനം സൂചിപ്പിക്കുന്നു. ദളിത് സ്ത്രീ പ്രാതിനിധ്യം എന്ന നിലയ്ക്ക് അത് ചരിത്രപരമായി തന്നെ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു.

കുറിപ്പ് വായിക്കാം

അടുക്കളയെ കുറിച്ച് ഇത്രയധികം വിശേഷമുണ്ടായിരുന്നോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുകയാണ്. പക്ഷെ പറയാതെ വയ്യ
പുലയൻ്റെയും പറയൻ്റെയും ആദിവാസിയുടേയും ഭാഷയ്കും പ്രണയവും ദുഖവും വിരഹവും ഒക്കെ സാധിക്കും എന്ന് അദ്യമായി മലയാളത്തിന് മനസ്സിലായത് അയ്യപ്പനും കോശിയും കണ്ടപ്പോഴായിരിക്കണം അതിനുമുമ്പുള്ള ഞാൻ കേട്ട മിക്കവാറും ദളിതരുടെ പാട്ടെഴുതിയിരുന്നത് പോലും സവർണരായിരുന്നു.
സങ്കടം കൊണ്ട് സഹിക്കാൻ വയ്യാത്ത ചെമ്പിൽ അരയൻ പൂഴിമണ്ണിനെ കെട്ടി പിടിക്കുമ്പോൾ നമ്മുടെ നമ്പൂരി കവി എഴുതിയത് കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു.. എന്നാണ്. സവർണ സമുദായങ്ങൾ ഒരിക്കലും കെട്ടാത്ത തെയ്യം കെട്ടിയാടുന്ന പെരുമലയൻ
വിവാഹം കഴിക്കുമ്പോൾ വേളിക്ക് വെളുപ്പാൻ കാലം എന്നെഴുതിവെച്ച കവികളാണ് നമ്മുക്കുള്ളത് . മൂശാരി നായകൻ രാവിലെ കുളിക്കാനിറങ്കുമ്പോൾ ഉദയം കണ്ട് തോന്നുന്നത്
പേരാറ്റിൻ പുലർമങ്ക നീരാട്ടിനിറങ്ങുന്നതായിട്ടാണ്.
സംസ്കൃതത്തിൻ്റെ അസ്യകത കൂടകലുള്ള യൂസഫലി കെച്ചേരി
പ്രണയനിയുടെ കണ്ണിലേക്ക് നോക്കുമ്പോ തോന്നുന്നത്
തുളുമ്പുന്ന മാദകമധുപാനപാത്രമായിട്ടാണ്. ഊരു തെണ്ടിയും അന്ധനുമായി നായകൻ വിശപ്പിന് വേണ്ടി കവലപാട്ട് നടത്തുന്നത് പോലും സംസ്കൃത ചുവയിലാണ്. അവിടെ വഴിയമ്പലത്തിൽ വഴി തെറ്റി വന്ന വാനമ്പാടിയാണ് താൻ് എന്ന്
അന്ധഗായനെ കൊണ്ട് സ്വയം സമ്മതിപ്പിക്കുന്നുണ്ട് കവി വേദനയെ വേദാന്താമാക്കിയാണ് കവി തൻ്റെ ക്രൂരത അവസാനിപ്പിക്കുന്നത്

ഇവിടെയോക്കെ സാധാരണക്കാരൻ്റെ വികാരങ്ങളെ കഴിയുന്നത്ര സവർണവൽക്കരിച്ച് സംസ്കൃതവൽക്കരിച്ച് അവൻ്റെ തനതായ ഭാഷയെ പോലും ഇല്ലാതാക്കിയ ഗാനരചയിതാക്കളെ നിഷ്പ്രഭരാക്കി കൊണ്ടാണ് നഞ്ചമ നമ്മുടെ മനസ്സിലേക്ക് ഇടിച്ച് കയറിയത് സമാനമായ ഇടിച്ചു കയറാലാണ്

Mruduladevi S

അടുക്കളയിലൂടെ നമ്മുടെ മനസ്സിലേക്ക് ചെയ്യുന്നത്. പാളുവ ഭാഷയിലും പ്രണയിച്ചിരുന്നു എന്നും അത്തരം വാ മോഴി ഭാഷകൾക്ക് പോലും ആസ്വാദന ഭംഗി തരാൻ കഴിയുമെന്നും തെളിയിച്ചു ഒരു കുടം പാറ് എന്ന് ഗാനം “മനുഷ്യന് മനസ്സിലാകുന്ന ഭാഷയിലായിക്കൂടെ ” എന്ന് വിമർശിക്കുന്നവരെ കേട്ടു പറ്റുമെങ്കിൽ അവനെ കവളം മടല് വെട്ടി അടിക്കുക.

പ്രണയം ഗാനം എന്നാൽ പുരുഷൻ സ്ത്രീയെ പാടി പുകഴ്ത്തുന്നതാണെന്നും, സ്ത്രീയുടെ ശരീര വർണനകളാണെന്നും അതിൽ അല്പം സംസ്കൃതം കൂടി വേണമെന്നു നമ്മുടെ കവികൾ ധരിച്ച് വശായിട്ടുണ്ട് പണ്ടത്തെ അച്ചിരചിതങ്ങളുടെ ഹാങ്ങോവാറാണ്. അഥവാ ഇനി സ്ത്രീകൾ അത് ചെയ്താൽ തിരിച്ച് കളരിവിളക്ക് തെളിഞ്ഞതാണോ ,കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന മട്ടിൽ പുരുഷ ശരീരവർണനയാണെന്നും സവർണ പുരുഷു കവികൾ ധരിച്ചിട്ടുണ്ട്. എന്നാൽ അത് അങ്ങനെയല്ലേന്നും,
അത് സ്ത്രീകൾ വൃത്തിയായി ചെയ്യുന്നുണ്ട് എന്നും മൃദുലദേവിയുടെ ഗാനം സൂചിപ്പികകുന്നു. ദളിത് സ്ത്രീ പ്രാതിനിധ്യം എന്ന നിലയ്ക്ക് അത് ചരിത്രപരമായി തന്നെ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്.
ഇവിടെയാണ് ഒരു കൊടം പാറ് വ്യത്യസ്തമാകുന്നത് അതിൻ്റെ സൌന്ദര്യത്മകതയെ കുറിച്ച് പറയാൻ എനിക്കാ ആ ഭാഷയിലെ ജ്ഞാനം പോരാ പക്ഷെ ഒന്ന് പറയാം ഈ ഗാനവും അതിൻ്റെ അർത്ഥവും “സാധാരണ” സിനിമഗാന രീതിയിലോ ഭാഷയിലെ ആണെങ്കിൽ എന്തായിരിക്കും അവസ്ഥ ഭീകരമായിരുന്നേനേ
കൊടം – പുള്ളോർ കുടമായാനേ
പാറ് – രഹസ്യം
മിളിന്തി – നേത്രമോ നയനമോ മിഴിയോ ആകും
ചേല് – സൌന്ദര്യമോ, ലാവണ്യമോ ഭംഗിയോ ആകും
കലമ്പൽ – മൂളലാകും
കരുമരത്തിൻ്റെ മൂളൽ – മർമരമാകും
സവർണ ഗാനങ്ങളിൽ തൂറ്റഴിച്ചആടുന്ന കറ്റെറിയുന്ന കരളുകക്കുന്ന സ്ത്രീകളെ കാണാനെ സാധിക്കില്ല മറിച്ച് വിപ്ലവ കവികളെഴുതിയാൽ പോലും
പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ…തിരുകീ
സുസ്മിതയായി വരുന്ന സ്ത്രീകളെ മാത്രമേ കാണു നമ്മളതിനെ വിസ്മിതനേത്രനായ് നോക്കി നിൽക്കും
ഇതിനാണ് സമസ്തമേഖലകളിലും ദലിത് , സ്ത്രീ പ്രാതിനിധ്യം ഉണ്ടകേണ്ട ആവശ്യത്തെ കുറിച്ച് പറയുന്നത്. കഥ തന്തുവായി നേരിട്ട് ബന്ധമില്ലെങ്കിലും ഇത്തരം അടയാളപ്പെടുത്തലുകൾ
വളരെയധികം പ്രസക്തമാകുന്നത് അതുകൊണ്ടാണ്
നന്ദി —- നാക്കില, നിറപറ, പൂക്കുല, പൊൻ‌കണി, തിരുവാതിര, വാലാട്ടി കിളി മഞ്ഞുമാസ പക്ഷി, കിന്നാരം ചൊല്ലൽ, ഞാറ്റുവേല, നൂറു വെറ്റില്ല . ചന്ദന കുറി , അധരം, കൂന്തൽ
ഇതിൽ നിന്നൊക്കെ ഒരു അവധി തന്നതിന്

സന്തോഷം

Jeo Baby

സന്തോഷം

Mruduladevi S

മലയാള ചലചിത്രഗാന രംഗത്ത് ഒരു ചരിത്രമാണ നിങ്ങൾ എഴുതിചേർത്തത്.

#greatindiankitchen

അടുക്കളയെ കുറിച്ച് ഇത്രയധികം വിശേഷമുണ്ടായിരുന്നോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുകയാണ്. പക്ഷെ…

Posted by Prasanth Geetha Appul on Monday, January 18, 2021