ഒരു വടക്കൻ സെൽഫിയുടെ ട്രെയിലർ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ കാത്തിരുന്ന നിവിൻ പോളി ചിത്രം വടക്കൻ സെൽഫിയുടെ ട്രെയിലർ പുറത്തിറങ്ങി.
 | 
ഒരു വടക്കൻ സെൽഫിയുടെ ട്രെയിലർ പുറത്തിറങ്ങി

 

പ്രേക്ഷകർ ഏറെ കാത്തിരുന്ന നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയുടെ ട്രെയിലർ പുറത്തിറങ്ങി. മുഴുനീള കോമഡി ചിത്രത്തിന്റെ രസക്കൂട്ടുകൾ ഉൾക്കൊള്ളിച്ച രംഗങ്ങളാണ് ട്രെയിലറിലുള്ളത്. നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ വിനീത് ശ്രീനിവാസന്റേതാണ്. വിനീത് ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.

ബാലതാരമായി വന്ന് മലയാളികളുടെ മനസിൽ ഇടം പിടിച്ച മഞ്ജിമ മോഹനാണ് വടക്കൻ സെൽഫിയിൽ നിവിന്റെ നായികയായെത്തുന്നത്. അജു വർഗ്ഗീസ്, ശ്രീരാഗ് നമ്പ്യാർ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷാൻ റഹ്മാനാണ് സംഗീതം. ക്യാമറ ജോമോൻ ടി.ജോൺ. മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

ട്രെയിലർ കാണാം.