മെക്‌സിക്കന്‍ അപാരതയില്‍ എസ്എഫ്‌ഐക്കാരെ തൊട്ടാല്‍ തീര്‍ക്കുമെന്ന് ഭീഷണി; അതേ നാണയത്തില്‍ മറുപടി കൊടുത്ത് നടന്‍ രൂപേഷ് പീതാംബരന്‍

മെക്സിക്കന് അപാരത എന്ന സിനിമയില് കോണ്ഗ്രസിന്റെ വിദ്യാര്ത്ഥി സംഘടനാ നേതാവായി അഭിനയിച്ച രൂപേഷ് പീതാംബരന് ഭീഷണി. അതേ നാണയത്തില് മറുപടി കൊടുത്താണ് രൂപേഷ് ഈ വിഷയം കൈക്കാര്യം ചെയ്തത്. നൗഷാദ് ഹെന്റി എന്നയാളാണ് ഫെയ്സ്ബുക്കിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. 'എസ്എഫ്ഐക്കാരുടെമേല് ഒരുതുള്ളി ചോര പൊടിഞ്ഞാല് മോനേ രൂപേഷേട്ടാ ഇങ്ങള് തീര്ന്നു' എന്നായിരുന്നു ഭീഷണി. എന്നാല് ഇതിനെതിരെ രൂപേഷ് കമന്റ് ചെയ്തത് അഡ്രസ് അയച്ചു തരാം വന്നു തീര്ക്കൂ എന്നായിരുന്നു. രൂപേഷ് തന്നെയാണ് ഈ പോസ്റ്റിന്റെ സ്ക്രീന്ഷോട്ട് ഷെയര് ചെയ്തത്.
 | 

മെക്‌സിക്കന്‍ അപാരതയില്‍ എസ്എഫ്‌ഐക്കാരെ തൊട്ടാല്‍ തീര്‍ക്കുമെന്ന് ഭീഷണി; അതേ നാണയത്തില്‍ മറുപടി കൊടുത്ത് നടന്‍ രൂപേഷ് പീതാംബരന്‍

കൊച്ചി: മെക്‌സിക്കന്‍ അപാരത എന്ന സിനിമയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ നേതാവായി അഭിനയിച്ച രൂപേഷ് പീതാംബരന് ഭീഷണി. അതേ നാണയത്തില്‍ മറുപടി കൊടുത്താണ് രൂപേഷ് ഈ വിഷയം കൈക്കാര്യം ചെയ്തത്. നൗഷാദ് ഹെന്റി എന്നയാളാണ് ഫെയ്‌സ്ബുക്കിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. ‘എസ്എഫ്‌ഐക്കാരുടെമേല്‍ ഒരുതുള്ളി ചോര പൊടിഞ്ഞാല്‍ മോനേ രൂപേഷേട്ടാ ഇങ്ങള് തീര്‍ന്നു’ എന്നായിരുന്നു ഭീഷണി. എന്നാല്‍ ഇതിനെതിരെ രൂപേഷ് കമന്റ് ചെയ്തത് അഡ്രസ് അയച്ചു തരാം വന്നു തീര്‍ക്കൂ എന്നായിരുന്നു. രൂപേഷ് തന്നെയാണ് ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത്.

ടോം ഇമ്മട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന മെക്‌സിക്കന്‍ അപാരതയെന്ന ചിത്രത്തില്‍ രൂപേഷ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായി അഭിനയിക്കുന്നതാണ് ഈ ഭീഷണിക്കു പിറകിലെന്നു കരുതുന്നു. രാഷ്ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കുരുതെന്ന് പറഞ്ഞതുവഴി അര്‍ഥമാക്കിയത് ഇതാണ്, ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ലജ്ജാകരമാണെന്നു പറഞ്ഞായിരുന്നു ആദ്യ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് രൂപേഷ് ഷെയര്‍ ചെയ്തത്.

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്ഫടികത്തിലെ ആടുതോമയുടെ കുട്ടിക്കാലം അഭിനയിച്ചത് രൂപേഷ് പീതാംബരന്‍ ആയിരുന്നു. തീവ്രം എന്ന ദുല്‍ഖര്‍ ചിത്രം സംവിധാനം ചെയ്തായിരുന്നു രൂപേഷിന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ്.