തിരക്കഥാകൃത്തും നടനും അധ്യാപകനുമായ പി.ബാലചന്ദ്രന് ആശുപത്രിയില്‍

നടനും തിരക്കഥാകൃത്തും അധ്യാപകനുമായ പി.ബാലചന്ദ്രന് ആശുപത്രിയില്‍. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് അദ്ദേഹത്തെ വൈക്കത്തെ ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാടകകൃത്ത്, സംവിധായകന്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനാണ്.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും എംജി യുണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിലും അധ്യാപകനായിരുന്നു. 2012ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇവന് മേഘരൂപന്‍ സംവിധാനം ചെയ്തു.
കമ്മട്ടിപ്പാടം. ഉള്ളടക്കം, പവിത്രം, പുനരധിവാസം, തച്ചോളി വര്‍ഗീസ് ചേകവര്‍, അഗ്നിദേവന്, എടക്കാട് ബറ്റാലിയന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. കേരള സാഹിത്യ അക്കാഡമി, കേരള ചലച്ചിത്ര അക്കാഡമി, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചു.