ഓണ്‍ലൈന്‍ അധിക്ഷേപം; പാര്‍വതി പോലീസില്‍ പരാതി നല്കി
സോഷ്യല്‍ മീഡിയയില്‍ തുടരുന്ന അധിക്ഷേപങ്ങളില്‍ നടി പാര്‍വതി പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് പരാതി. സൈബര്‍ സെല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. രാജ്യാന്തര ചലച്ചിത്രമേളയില്‍ കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപങ്ങളുമായെത്തുകയായിരുന്നു.
Dec 26, 2017, 16:36 IST
| തിരുവവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തുടരുന്ന അധിക്ഷേപങ്ങളില്‍ നടി പാര്‍വതി പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് പരാതി. സൈബര്‍ സെല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. രാജ്യാന്തര ചലച്ചിത്രമേളയില്‍ കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപങ്ങളുമായെത്തുകയായിരുന്നു.
മോശം പരാമര്‍ശങ്ങളും ട്രോളുകളും വ്യക്തിഹത്യ നടത്തുന്ന വിധത്തിലേക്ക് മാറിയതിനാലാണ് പരാതി നല്‍കുന്നതെന്ന് പാര്‍വതി പറഞ്ഞു. മമ്മൂട്ടി ആരാധകര്‍ എന്ന പേരിലാണ് സൈബര്‍ ആക്രമണം നടന്നതെങ്കിലും അതിനു പിന്നില്‍ തങ്ങളല്ലെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍
ഫെയര്‍ അസോസിയേഷന് വ്യക്തമാക്കിയിരുന്നു.