കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് സാക്ഷാല്‍ പൗലൊ കൊയ്‌ലോ

കൊച്ചി: സംവിധായകന്‍ സിദ്ധാര്ത്ഥ ശിവയുടെ ഏറ്റവും പുതിയ ചിത്രമായ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തന്റെ പേരും പരാമര്ശിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര് ലാറ്റിനമേരിക്കന് എഴുത്തുകാരനായ സാക്ഷാല് പൗലോ കൊയ്ലോ തന്നെ സോഷ്യല് മീഡിയയില് ഷെയര് ചെയ്തിരിക്കുകയാണ്. ഫില്മിബീറ്റ്. കോം എന്ന വെബ്‌സൈറ്റില്‍ വന്ന വാര്ത്തയാണ് ആല്ക്കെമിസ്റ്റ് എന്ന നോവലിലൂടെ മലയാളി വായനക്കാരെ കീഴടക്കിയ പൗലോ കൊയ്ലോ ട്വിറ്ററില് ഷെയര് ചെയ്തിരിക്കുന്നത്.
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് എന്ന വാചകങ്ങളാണ് ട്വീറ്റിലുള്ളത്. മഹാനായ എഴുത്തുകാരന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നതായി നടന്‍ അജു വര്‍ഗീസാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. എന്തായാലും ചിത്രത്തിന് ഇതിലും മികച്ച പ്രചാരണം എവിടെനിന്നും ലഭിക്കാനിടയില്ല.
മൂന്നു പതിറ്റാണ്ടിനു ശേഷം ഉദയ നിര്‍മാണരംഗത്തു മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. കുഞ്ചാക്കോ ബോബനാണ് നായകന്റേയും നിര്‍മാതാവിന്റേയും റോളില്‍.
ട്വീറ്റ് കാണാം
Kochavva Paulo Ayyappa Coelho First Look Poster Is Out! https://t.co/tAtSoSz4ua
— Paulo Coelho (@paulocoelho) July 28, 2016

