ന്യൂസ് 18, ദയവായി എന്നെ വെറുതെ വിടൂ; അഭ്യര്‍ത്ഥനാ കമന്റുമായി പേളി മാണി

ഗര്ഭകാല വാര്ത്തകള് ആഘോഷിക്കുന്ന മാധ്യമങ്ങളോട് വെറുതെ വിടണമെന്ന അഭ്യര്ത്ഥനയുമായി പേളി മാണി.
 | 
ന്യൂസ് 18, ദയവായി എന്നെ വെറുതെ വിടൂ; അഭ്യര്‍ത്ഥനാ കമന്റുമായി പേളി മാണി

ഗര്‍ഭകാല വാര്‍ത്തകള്‍ ആഘോഷിക്കുന്ന മാധ്യമങ്ങളോട് വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി പേളി മാണി. ന്യൂസ് 18 കേരള വാര്‍ത്തയുടെ ഫെയിസ്ബുക്ക് ലിങ്കിലാണ് താരത്തിന്റെ അഭ്യര്‍ത്ഥനാ കമന്റ്. ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാന്‍ ആഗ്രഹം എന്നായിരുന്നു വാര്‍ത്ത. പേളിയുടെ ഗര്‍ഭകാല വിശേഷങ്ങള്‍ വാര്‍ത്തയാക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നതിനിടെയാണ് അവര്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുന്നത്.

ന്യൂസ് 18, ദയവായി എന്നെ വെറുതെ വിടൂ; അഭ്യര്‍ത്ഥനാ കമന്റുമായി പേളി മാണി

പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്കെതിരെ വന്‍ വിമര്‍ശനം സോഷ്യല്‍ മീഡിയില്‍ തന്നെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ന്യൂസ് 18 വാര്‍ത്തയിലും ഇത്തരം വിമര്‍ശനങ്ങള്‍ ധാരാളം പേര്‍ ഉന്നയിച്ചിരുന്നു. തന്നെ വെറുതെ വിടൂ എന്ന പേളിയുടെ കമന്റിന് ആയിരത്തിലേറെ ലൈക്കുകളും ലഭിച്ചിരുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ പേളി പങ്കുവെയ്ക്കുന്ന വിശേഷങ്ങളാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഈ ആഘോഷം അല്‍പം കടന്നു പോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.