വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തല്‍; ലൈംഗിക പീഡനം മറച്ചുവെച്ചെന്ന് രേവതിക്കെതിരെ പരാതി; ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് രേവതി

സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിക്കെതിരെ അതിക്രമമുണ്ടായെന്ന വെളിപ്പെടുത്തലില് നടിയും സംവിധായകയുമായ രേവതിക്കെതിരെ പരാതി. ലൈംഗിക പീഡനം മറച്ചുവെച്ചുവെന്നാണ് അഭിഭാഷകനായ ജിയാസ് ജമാല് പരാതി നല്കിയിരിക്കുന്നത്. വിമന് ഇന് സിനിമ കളക്ടീവ് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് വര്ഷങ്ങള്ക്ക് മുമ്പ് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ പതിനേഴുകാരിയായ പെണ്കുട്ടി രക്ഷിക്കണമെന്നാവശ്യപ്പെട്ട് തന്റെ മുറിയില് വന്ന് തട്ടിവിളിച്ചുവെന്ന് രേവതി വെളിപ്പെടുത്തിയത്.
 | 

വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തല്‍; ലൈംഗിക പീഡനം മറച്ചുവെച്ചെന്ന് രേവതിക്കെതിരെ പരാതി; ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് രേവതി

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിക്കെതിരെ അതിക്രമമുണ്ടായെന്ന വെളിപ്പെടുത്തലില്‍ നടിയും സംവിധായകയുമായ രേവതിക്കെതിരെ പരാതി. ലൈംഗിക പീഡനം മറച്ചുവെച്ചുവെന്നാണ് അഭിഭാഷകനായ ജിയാസ് ജമാല്‍ പരാതി നല്‍കിയിരിക്കുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ പതിനേഴുകാരിയായ പെണ്‍കുട്ടി രക്ഷിക്കണമെന്നാവശ്യപ്പെട്ട് തന്റെ മുറിയില്‍ വന്ന് തട്ടിവിളിച്ചുവെന്ന് രേവതി വെളിപ്പെടുത്തിയത്.

ആ പെണ്‍കുട്ടിയുടെ അനുവാദം ഇല്ലാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും രേവതി പറഞ്ഞിരുന്നു. ലൈംഗികാതിക്രമം ഇത്രയും നാള്‍ മറച്ചുവെച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന് ലഭിച്ച പരാതിയിലെ ആവശ്യം. മീ ടൂ ക്യാംപെയിനിനെക്കുറിച്ചുള്ള പരാമര്‍ശത്തിലാണ് രേവതി വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം പെണ്‍കുട്ടി ലൈംഗിക പീഡനം നേരിട്ടിട്ടില്ലെന്ന് രേവതി പ്രതികരിച്ചു. 25 വര്‍ഷം മുമ്പാണ് സംഭവമുണ്ടായത്. രാത്രി വളരെ വൈകി വാതിലില്‍ മുട്ടി രക്ഷിക്കണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുകയായിരുന്നു.

അന്ന് ആ പ്രായത്തില്‍ തനിക്ക് അത് പുറത്തറിയിക്കാനുള്ള ധൈര്യമുണ്ടായില്ല. ഇക്കാലമത്രയും ആ സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പരാമര്‍ശം വന്നപ്പോള്‍ ഇന്നും പ്രസക്തിയുണ്ടെന്ന് മനസിലാക്കി ഈ സംഭവം പറഞ്ഞതാണെന്നും രേവതി വ്യക്തമാക്കി.