ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം

ഈ വർഷത്തെ ആദ്യത്തെ കൂട്ട റിലീസ് ദിനമായിരുന്ന ഇന്ന് നാല് മലയാള ചിത്രങ്ങളടക്കം അഞ്ച് സിനിമകളാണ് കേരളത്തിൽ റിലീസ് ചെയ്തത്. ജയിംസ് ആൽബർട്ടിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ മറിയംമുക്ക്, അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി, മേജർ രവി- പൃഥ്വിരാജ് ടീമിന്റെ പിക്കറ്റ് 43, മോഹൻലാൽ
 | 

ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം
ഈ വർഷത്തെ ആദ്യത്തെ കൂട്ട റിലീസ് ദിനമായിരുന്ന ഇന്ന് നാല് മലയാള ചിത്രങ്ങളടക്കം അഞ്ച് സിനിമകളാണ് കേരളത്തിൽ റിലീസ് ചെയ്തത്. ജയിംസ് ആൽബർട്ടിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ മറിയംമുക്ക്, അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി, മേജർ രവി- പൃഥ്വിരാജ് ടീമിന്റെ പിക്കറ്റ് 43, മോഹൻലാൽ മോഹൻലാലായി തന്നെ എത്തുന്ന രാജീവ് നാഥ് ചിത്രം ‘രസം’ എന്നിവയാണ് ഇന്ന് തീയേറ്ററുകളിലെത്തിയത്.

മിലി

ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം
ട്രാഫിക്കിന് ശേഷം രാജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ പകുതിയിലെ ചില പോരായ്മകൾ രണ്ടാം പകുതി കണ്ടാൽ മറക്കും. നിവിൻ പോളിയാണ് നായകൻ. സ്ത്രീ കേന്ദ്രീകൃത വിഷയങ്ങൾ കൈക്കാര്യം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്. സനുഷ, ഷംന കാസിം, സായ് കുമാർ, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞിരുന്നു.

rating: 3.5/5

മറിയം മുക്ക്

ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം
മുക്കുവന്റെ വേഷത്തിൽ ഫഹദ് ഫാസിൽ എത്തി മറിയംമുക്കിന് ശരാശരി പ്രതികരണമാണ് തീയേറ്ററുകളിൽ ഉണ്ടാക്കിയത്. സന അൽതാഫ് ആണ് ചിത്രത്തിലെ നായിക. വിക്രമാദിത്യനിൽ ദുൽക്കർ സൽമാന്റെ സഹോദരിയായി ശ്രദ്ധ നേടിയാ നടിയാണ് സന. ജോയ് മാത്യുവിന്റെ മകളായിട്ടാണ് സന ചിത്രത്തിൽ അഭിനയിക്കുന്നത്. അജു വർഗീസ്, മനോജ് കെ ജയൻ, ദേവി അജിത്, ശ്രീജിത് രവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

rating: 2.5/5

പിക്കറ്റ് 43

ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം
ഇന്ത്യാ പാക് അതിർത്തിയിലെ രണ്ട് പട്ടാളക്കാർ തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന പിക്കറ്റ് 43 ശരാശരി പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓൺലൈനിൽ മികച്ച നിരൂപണങ്ങൾ വന്നപ്പോഴും കണ്ടിറങ്ങിയ പ്രേക്ഷകരിൽപലരും ശരാശരി നിലവാരം എന്നാണ് പ്രതികരിച്ചത്. എങ്കിലും മേജർ രവിയുടെ പതിവ് ചിത്രങ്ങളിലേത് പോസെ അമിത ദേശ സ്‌നേഹം പിക്കറ്റ് 43ൽ ഇല്ലെന്നത് പ്രേക്ഷകർക്ക് സമാധാനം പകരുന്നു. പൃഥ്വിരാജിന്റെയും ബോളിവുഡ് താരം ജാവേദ് ജഫ്രിയുടെയും കഥാപാത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നു.

രസം

ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം
മോഹൻലാൽ അതിഥി വേഷത്തിൽ മോഹൻലാലായി തന്നെ എത്തുന്ന ചിത്രമാണ് രസം. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ. ചിത്രത്തിൽ വരുണ ഷെട്ടിയാണ് നായിക. നെടുമുടി വേണുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭക്ഷണം പ്രമേയമാക്കി അണിയിച്ചൊരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഡാർലിംഗ്

ഇന്ന് റിലീസായ അഞ്ച് ചിത്രങ്ങൾ: അവയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം

1983ലെ താരമായ നിക്കി ഗിൽറാണിയുടെ തമിഴ് ചിത്രമായ ഡാർലിംഗും ഇന്ന് തീയേറ്ററുകളിലെത്തി. 2013ൽ ഇറങ്ങിയ തെലുങ്ക് ചിത്രമായ പ്രേമ കഥാ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഡാർലിംഗ്.