‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്ലാല് ചിത്രം മരക്കാര് അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്ജി.
 | 
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കുഞ്ഞാലി മരയ്ക്കാരുടെ പിന്‍തലമുറയിലുള്ള മുസീബ മരയ്ക്കാര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടുത്ത മാസം 26-ാം തിയതി ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം വിശേഷിപ്പിക്കപ്പെടുന്നത്. 100 കോടി രൂപയ്ക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തേ പറഞ്ഞിരുന്നു.