പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്ന ലൂസിഫര്‍ പരസ്യത്തിനെതിരെ പരാതിയുമായി പോലീസ് അസോസിയേഷന്‍

''എന്റെ പിള്ളേരെ തൊടുന്നോടാ'' എന്ന ക്യാപ്ഷനുമായി പ്രത്യക്ഷപ്പെട്ട ലൂസിഫര് സിനിമയുടെ പരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്. ചിത്രത്തിലെ മോഹന്ലാല് അവതരിപ്പിക്കുന്ന കഥാപാത്രം പോലീസുകാരന്റെ നെഞ്ചില് ചവിട്ടി നില്ക്കുന്ന ചിത്രവുമായാണ് പുതിയ പരസ്യം പ്രത്യക്ഷപ്പട്ടത്. പരസ്യത്തിനെതിരെ അസോസിയേഷന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഫിലിം സര്ട്ടിഫിക്കേഷന് ബോര്ഡിനും പരാതി നല്കി.
 | 
പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്ന ലൂസിഫര്‍ പരസ്യത്തിനെതിരെ പരാതിയുമായി പോലീസ് അസോസിയേഷന്‍

”എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന ക്യാപ്ഷനുമായി പ്രത്യക്ഷപ്പെട്ട ലൂസിഫര്‍ സിനിമയുടെ പരസ്യത്തിനെതിരെ പോലീസ് അസോസിയേഷന്‍. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവുമായാണ് പുതിയ പരസ്യം പ്രത്യക്ഷപ്പട്ടത്. പരസ്യത്തിനെതിരെ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനും പരാതി നല്‍കി.

സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നതാണ് പരസ്യമെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. പോലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. പോലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നാട്ടില്‍ നടന്നു വരുന്നുണ്ട്.

മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു പോലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പോലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ലെന്ന് അസോസിയേഷന്‍ പരാതിയില്‍ പറയുന്നു.