ഷംന കാസിം ബ്ലാക്ക്മെയില്‍ കേസിലെ സ്ത്രീകളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ്
ഷംന കാസിം ബ്ലാക്ക് മെയില്‍ കേസിലെ സ്ത്രീകളെ തിരിച്ചറിഞ്ഞതായി പോലീസ്.
Jul 4, 2020, 14:20 IST
| 
കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില്‍ കേസിലെ സ്ത്രീകളെ തിരിച്ചറിഞ്ഞതായി പോലീസ്. ഷംനയെ ഫോണില്‍ വിളിച്ച സ്ത്രീകളെയാണ് തിരിച്ചറിഞ്ഞത്. വരന്റെ സഹോദരിയെന്നും അമ്മയെന്നും പരിചയപ്പെടുത്തി ഷംനയുമായി ഇവര്‍ സംസാരിച്ചിരുന്നു.
ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രതികളായ റഫീഖ്, അബൂബക്കര്‍ എന്നിവരുടെ സഹോദരിമാരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ഷംന നല്കിയ കേസില്‍ പ്രതികളായ ശരത്, അബൂബക്കര്‍, ഹാരിസ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു. മോഡലുകളെ തടഞ്ഞുവെച്ച് പണം തട്ടിയ കേസിലാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്.