കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

കലാഭവന് മണിയുടെ മരണത്തിനു മുമ്പ് മണിയുടെ ഔട്ടഹൗസ് സന്ദര്ശിച്ചുവെന്ന വിവരത്തേത്തുടര്ന്ന് നടനും ടിവി അവതാരകനുമായ സാബുമോന് അബ്ദുള്സമദിനെ (തരികിട സാബു) ചോദ്യം ചെയ്യും. കരള് രോഗബാധിതനായിരുന്ന മണിയെ ഘുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ച ദിവസം സാബുവും മണിക്കൊപ്പം പാഡി എന്ന ഔട്ട്ഹൗസിലുണ്ടായിരുന്നു. നടന് ജാഫര് ഇടുക്കി മണിക്കൊപ്പം ഉണ്ടായിരുന്നതിനാല് അന്വേഷണ സംഘം ജാഫറിന്റെ മൊഴി എടുത്തിരുന്നു. സാബുവിന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം വിളിച്ചുവരുത്തി.
 | 

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിനു മുമ്പ് മണിയുടെ ഔട്ടഹൗസ് സന്ദര്‍ശിച്ചുവെന്ന വിവരത്തേത്തുടര്‍ന്ന് നടനും ടിവി അവതാരകനുമായ സാബുമോന്‍ അബ്ദുള്‍സമദിനെ (തരികിട സാബു) ചോദ്യം ചെയ്യും. കരള്‍ രോഗബാധിതനായിരുന്ന മണിയെ ഘുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം സാബുവും മണിക്കൊപ്പം പാഡി എന്ന ഔട്ട്ഹൗസിലുണ്ടായിരുന്നു. നടന്‍ ജാഫര്‍ ഇടുക്കി മണിക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ അന്വേഷണ സംഘം ജാഫറിന്റെ മൊഴി എടുത്തിരുന്നു. സാബുവിന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം വിളിച്ചുവരുത്തി.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ മണിയ്ക്ക് സാബു വിഷമദ്യം നല്‍കിയെന്നാരോപിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മണിയുടെ മരണത്തിന് സാബു ഉത്തരവാദിയാണെന്നാരോപിച്ചായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ സാബു നിഷേധിച്ചിരുന്നു. മണിയുടെ മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് അറിയുന്നതിനായാണ് മൊഴിയെടുക്കുന്നത്. നേരത്തെ മണിയുടെ ഡ്രൈവര്‍ പീറ്ററില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.