പ്രണവ് മോഹന്‍ലാല്‍ അഭിനരംഗത്തേക്ക്; സ്ഥിരീകരണവുമായി മോഹന്‍ലാല്‍

സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് എത്തുന്നു. പിതാവ് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില് പ്രണവ് പ്രധാന റോളില് അഭിനയിക്കുന്നതായി മോഹന്ലാല് ഫേസ്ബുക്കില് കുറിച്ചു. പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നു എന്ന വാര്ത്തകള് അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല് ഇക്കാര്യത്തിന് ഇതേ വരെ സ്ഥിരീകരണമായിരുന്നില്ല.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ദൃശ്യത്തിനു ശേഷം ആശീര്‍വാദ് സിനിമാസിനൊപ്പം ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന ത്രില്ലര്‍ സിനിമയായിരിക്കുമെന്നും മോഹന്‍ലാല്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച പ്രണവ് സംവിധാന രംത്തേക്ക് തിരിയുമെന്നായിരുന്നു ആദ്യം പ്രചരിച്ച അഭ്യൂഹങ്ങള്‍. പിന്നീട് ജീത്തുവിന്റെ ചിത്രത്തില്‍ നായകനായി രംഗത്തെത്തുമെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും സ്ഥിരീകരണമില്ലായിരുന്നു.
പോസ്റ്റ് കാണാം

