പോൺ നിരോധനത്തിനെതിരേ പ്രതാപ് പോത്തൻ
കൊച്ചി: അങ്ങനെ ഇന്ത്യയിൽ സ്വയംഭോഗം നിരോധിച്ചുവെന്ന് ചലിച്ചിത്ര താരം പ്രതാപ് പോത്തൻ. അടുത്ത ഘട്ടം വൃഷ്ണച്ഛേദമാണ്. ഇന്ത്യയിൽ പോൺ സൈറ്റുകൾ നിരോധിച്ചതിനെതിരേ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് പ്രതാപ് പോത്തൻ ഇപ്രകാരം പറഞ്ഞത്. ഇത്തരം നടപടികൾ മൗലികാവകാശത്തിന് മേലുളള കടന്നുകയറ്റമാണ്. നാളെ ചിന്തിക്കാൻ വരെ അനുവാദം ചോദിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും പ്രതാപ് പോത്തൻ പറഞ്ഞു.
രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനേത്തുടർന്ന് സോഷ്യൽ മീഡിയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. താലിബാനും ഐസിസും സ്വാതന്ത്ര്യത്തിനു മേൽ നടത്തുന്ന കടന്നുകയറ്റം പോലെ തന്നെയാണ് അശ്ലീല സൈറ്റുകൾ കാണുന്നവരോട് അതു കാണേണ്ടെന്നു പറയുന്നതെന്നാണ് സംവിധായകൻ രാം ഗോപാൽ വർമ്മ പ്രതികരിച്ചത്്. അശ്ലീല സൈറ്റുകൾക്കുള്ള സ്വീകാര്യത പരിഗണിക്കുമ്പോൾ അതാര് നിരോധിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ അവർ പുറത്താക്കപ്പെടും. പോൺ സൈറ്റുകളെ ബ്ലോക്കു ചെയ്യാതെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വർമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


