പ്രേമം സിനിമ കുട്ടികളെ വഴിതെറ്റിക്കും: കമൽ

പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സംവിധായകൻ കമൽ. ക്ലാസ് മുറിയിൽ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും.
 | 

പ്രേമം സിനിമ കുട്ടികളെ വഴിതെറ്റിക്കും: കമൽ

കൊച്ചി: പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സംവിധായകന്‍ കമല്‍. ക്ലാസ് മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. വ്യാജസിഡി പുറത്താകുന്നത് ആദ്യ സംഭവമല്ല. സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ പറഞ്ഞു.

അതേസമയം പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ചോര്‍ത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ് അറസ്റ്റിലായത്. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ മൂന്നു താത്കാലിക ജീവനക്കാരാണ് ഇവര്‍. ഇന്നു പുലര്‍ച്ചെയാണ് മൂവരെയും ആന്റിപൈറസി സെല്‍ കസ്റ്റഡിയിലെടുത്തത്. സെന്‍സര്‍ ബോര്‍ഡ് കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു.