കോവിഡ് ടെസ്റ്റ് ചെയ്തു; ഫലം നെഗറ്റീവ് എന്ന് പൃഥ്വിരാജ്

കൊച്ചി: തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ച് പൃഥ്വിരാജ്. ഫെയിസ്ബുക്ക് പോസ്റ്റില്‍ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനില്‍ ആയിരുന്ന പൃഥ്വിരാജ് മടങ്ങിയെത്തിയതിന് ശേഷം ക്വാറന്റൈനില്‍ കഴിയുകയാണ്. 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ശേഷം 29-ാം തിയതി പൃഥ്വിരാജ് വീട്ടില്‍ ക്വാറന്റൈനിലാണ്.
പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈന് പൂര്‍ത്തിയാക്കുമെന്നും പൃഥ്വി പോസ്റ്റില്‍ പറഞ്ഞു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മെയ് 22നാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയത്. ഇതിന് ശേഷം സംഘാംഗങ്ങളെല്ലാവരും ക്വാറന്റൈനിലാണ്.
58 അംഗ സംഘമായിരുന്നു ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ രണ്ട് മാസത്തോളം ഇവിടെ കുടുങ്ങിയ സംഘം പിന്നീട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.