ആടു ജീവിതം സിനിമയില്‍നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രിഥ്വിരാജ്; വിശദീകരണം ഫേസ്ബുക്കില്‍

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില് നിന്ന് പിന്മാറിയതായുള്ള വാര്ത്തകള് നിഷേധിച്ച് പ്രിഥ്വിരാജ്. വാര്ത്തകള് അടിസ്ഥാന രഹിതമാണെന്നും ഇത്തരം വാര്ത്തകള് എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും പ്രിഥ്വിരാജ് വ്യക്തമാക്കുന്നു. സംവിധായകനായ ബ്ലെസിയുമായി പത്ത് ദിവസം മുമ്പ് താന് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഷൂട്ടിംഗിനേക്കുറിച്ചുള്ള കാര്യങ്ങളില് അന്തിമ തീരുമാനത്തിലെത്തിയെന്നും പ്രിഥ്വിരാജ് വ്യക്തമാക്കുന്നു.
ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഭാഗമായി സ്‌കോട്ട്‌ലാന്‍ഡിലാണ് താന്‍ ഇപ്പോള്‍ ഉള്ളത്. അതിനിടെയാണ് താന്‍ ആടുജീവിതത്തില്‍ നിന്ന് പിന്‍മാറിയതായി ഓണ്‍ലൈനില്‍ വാര്‍ത്ത കണ്ടത്. സമയമില്ലാത്തതിനാല്‍ പ്രിഥ്വിരാജ് പിന്‍മാറി എന്നാണ് വാര്‍ത്ത. 2017 നവംബര്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള സമയം ചിത്രത്തിനായി താന്‍ നല്‍കിയിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമെങ്കിലും തന്റെ സ്വപ്‌നമാണ് ഈ കഥാപാത്രം.
വളരെ മികച്ച തിരക്കഥയാണ് ചിത്രത്തിനായി തയ്യാറായിരിക്കുന്നത്. ലോകോത്തര സാങ്കേതിക വിദഗ്ദ്ധരെയാണ് ചിത്രത്തിനു വേണ്ടി അണിനിരത്തുന്നത്. നല്‍കിയിരിക്കുന്ന സമയത്തിനുള്ളില്‍ ശാരീരികമായിപ്പോലും തനിക്ക് പല മാറ്റങ്ങള്‍ക്കും വിധേയനാകേണ്ടി വരുമെന്നും പ്രിഥ്വിരാജ് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് കാണാം

