കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം നിര്വഹിക്കുന്ന ചിത്രത്തില് പ്രിഥ്വിരാജ് നായകനാകുന്നു
 | 
കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് നായകനാകുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു മുമ്പ് ഈ ചിത്രമായിരിക്കും ചെയ്യുകയെന്ന് പ്രിഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന വേളയിലാണ് പ്രിഥ്വി ഇക്കാര്യം അറിയിച്ചത്.

മുരളി ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമായ കമ്മാരസംഭവത്തിന്റെ തിരക്കഥയും മുരളി ഗോപിയാണ് രചിച്ചത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.