മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; മുന്നറിയിപ്പുമായി പൃഥ്വിരാജും സുപ്രിയയും
മകളുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൃഥ്വിരാജും സുപ്രിയയും
Nov 10, 2020, 12:01 IST
| 
മകളുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൃഥ്വിരാജും സുപ്രിയയും. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാജ ഹാന്‍ഡില്‍ ആണെന്നും പേജ് മാനേജ് ചെയ്യുന്നത് ഞങ്ങളല്ലെന്നും പൃഥ്വിരാജും സുപ്രിയയും വ്യക്തമാക്കി. ഇരുവരും ചേര്‍ന്ന് മാനേജ് ചെയ്യുന്ന പേജ് എന്ന വിധത്തിലാണ് വ്യാജ പേജ് നിര്‍മിച്ചിരിക്കുന്നത്.
6 വയസ് മാത്രം പ്രായമുള്ള ഞങ്ങളുടെ മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അവള്‍ക്ക് അക്കാര്യത്തില്‍ തീരുമാനം എടുക്കാം. ദയവായി ആരും ഈ തട്ടിപ്പില്‍ വീഴരുതെന്നും പേജിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് അഭ്യര്‍ത്ഥിച്ചു.