അരുണ്‍ കുമാറിന്റെ വിവാഹച്ചടങ്ങ് പൊളിച്ചടുക്കി പ്രിയാവാര്യരും സംഘവും; വീഡിയോ

നടന് അരുണ് കുമാറിന്റെ വിവാഹച്ചടങ്ങ് പൊളിച്ചടുക്കി പ്രിയാവാര്യരും സംഘവും. ‘ഹവാ ഹവാ’ എന്ന ഹിറ്റ് ഗാനത്തിന് ചുവട് വെച്ചും കൂടിപ്പാടിയുമായുമാണ് പ്രിയയും സംഘവും വിവാഹം ആഘോഷമാക്കിയത്. പ്രിയക്കൊപ്പം അഡാറ് ലവിലെ മറ്റു താരങ്ങളും അണിയറ പ്രവര്ത്തകരും കൂടെ ചേര്ന്നതോടെ ആഘോഷം പൊടിപൊടിച്ചു.
ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവില്‍ അരുണിനൊപ്പം പ്രിയയും അഭിനയിക്കുന്നുണ്ട്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഡാറ് ലവ് ടീമിലെ എല്ലാവരുമെത്തിയിരുന്നു. മണ്ണന്തലയിലുള്ള സൂര്യപ്രഭ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹചടങ്ങില്‍ മഞ്ജിമ, ആനി, നിര്‍മാതാവ് സുരേഷ് എന്നിവര്‍ പങ്കെടുത്തിരുന്നു.
മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരമായിട്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. പിന്നീട് ദിലീപിന്റെ സ്പീഡ്, സൈക്കിള്‍, മുദ്ദുഗവു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
വീഡിയോ കാണാം.

