പുതിയ സിനിമകള്‍ ചിത്രീകരിക്കാം; അനുമതി നല്കി നിര്‍മാതാക്കളുടെ സംഘടന
പുതിയ സിനിമകളുടെ ചിത്രീകരണത്തിന് അനുമതി നല്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
Jul 22, 2020, 15:52 IST
| 
കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണത്തിന് അനുമതി നല്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ സിനിമകള്‍ ഉടന്‍ വേണ്ടെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്. ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങള്‍ ആദ്യം റിലീസ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇതിന് ശേഷമായിരിക്കണം പുതിയ സിനിമകളുടെ റിലീസ്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കണം ഷൂട്ടിംഗ്. പുതിയ സിനിമകള്‍ക്ക് അനുവാദം നല്‍കില്ലെന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയുടെയും ചേംബറിന്റെയും വിലക്ക് മറികടന്ന് ചില ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.