പുലിമുരുകന്റെ മാല ഓണ്‍ലൈനില്‍ വിറ്റുപോയത് 1,15,000 രൂപയ്ക്ക്
പുലിമുരുകന് എന്ന ചിത്രത്തില് മോഹന്ലാല് അണിഞ്ഞ പുലിപ്പല്ല് മാലയ്ക്ക് ഓണ്ലൈന് ലേലത്തില് ലഭിച്ചത് മോഹവില. ദി കംപ്ലീറ്റ് ആക്ടര് വെബ്സൈറ്റിലെ ലാല്സ്റ്റോറില് നടന്ന ലേലത്തില് 1,15,000 രൂപയ്ക്കാണ് ഈ മാല വിറ്റുപോയത്. മാത്യു ജോസ് എന്നയാളാണ് ലേലത്തില് മാല സ്വന്തമാക്കിയത്.
| Mar 16, 2017, 16:13 IST

കൊച്ചി: പുലിമുരുകന്‍ എന്ന ചിത്രത്തില് മോഹന്ലാല് അണിഞ്ഞ പുലിപ്പല്ല് മാലയ്ക്ക് ഓണ്ലൈന് ലേലത്തില് ലഭിച്ചത് മോഹവില. ദി കംപ്ലീറ്റ് ആക്ടര് വെബ്സൈറ്റിലെ ലാല്സ്റ്റോറില് നടന്ന ലേലത്തില് 1,15,000 രൂപയ്ക്കാണ് ഈ മാല വിറ്റുപോയത്. മാത്യു ജോസ് എന്നയാളാണ് ലേലത്തില് മാല സ്വന്തമാക്കിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം ലക്ഷ്യമിട്ടാണ് മോഹന്‍ലാലിനെക്കുറിച്ചുള്ള സൈറ്റില്‍ ലാല്‍ സ്‌റ്റോര്‍ എന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെയും ലാലിനേക്കുറിച്ചുള്ളതുമായ പുസ്തകങ്ങളും ലാല്‍ സ്റ്റോറില്‍ ലഭ്യമാണ്.
പുസ്തകങ്ങള്‍ മോഹന്‍ലാലിന്റെ കയ്യൊപ്പോടെയായിരിക്കും ലഭിക്കുക. ലേലത്തില്‍ വിജയിയായ ആള്‍ക്ക് മോഹന്‍ലാല്‍ തന്നെ മാല സമ്മാനിക്കും.
