25 മിനിറ്റിനിടയില്‍ പുലിമുരുകനും തോപ്പില്‍ ജോപ്പനും ഇക്ക ആരാധകന്റെ റിവ്യൂ; മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റുമുട്ടുന്നത് ഇങ്ങനെ

കൊച്ചി: മോഹന്ലാല്, മമ്മൂട്ടി ചിത്രങ്ങള് വര്ഷങ്ങള്ക്കു ശേഷം ഒരേ ദിവസം റിലീസിനെത്തുമ്പോള് ആരാധകരും ആവേശത്തില്. സോഷ്യല് മീഡിയ സജീവമായതിനാല് ചിത്രങ്ങള്ക്ക് റിവ്യൂ എഴുതുന്നതിലാണ് ആരാധകര് തമ്മില് മത്സരം. തോപ്പില് ജോപ്പന്, പുലിമുരുകന് എന്നീ സൂപ്പര്താര ചിത്രങ്ങളാണ് ഇന്ന് റിലീസായത്. ഇതോടെ മമ്മൂട്ടി, മോഹന്ലാല് ആരാധകര് തമ്മിലുള്ള മത്സരം സമൂഹ മാധ്യമങ്ങളില് മുറുകുകയാണ്. സിനിമകള്ക്ക് റിവ്യൂ എഴുതി തങ്ങളുടെ ഇഷ്ട താരങ്ങളുടെ സിനിമയെ വിജയിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്.
 | 

25 മിനിറ്റിനിടയില്‍ പുലിമുരുകനും തോപ്പില്‍ ജോപ്പനും ഇക്ക ആരാധകന്റെ റിവ്യൂ; മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റുമുട്ടുന്നത് ഇങ്ങനെ

കൊച്ചി: മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ ദിവസം റിലീസിനെത്തുമ്പോള്‍ ആരാധകരും ആവേശത്തില്‍. സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ ചിത്രങ്ങള്‍ക്ക് റിവ്യൂ എഴുതുന്നതിലാണ് ആരാധകര്‍ തമ്മില്‍ മത്സരം. തോപ്പില്‍ ജോപ്പന്‍, പുലിമുരുകന്‍ എന്നീ സൂപ്പര്‍താര ചിത്രങ്ങളാണ് ഇന്ന് റിലീസായത്. ഇതോടെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ള മത്സരം സമൂഹ മാധ്യമങ്ങളില്‍ മുറുകുകയാണ്. സിനിമകള്‍ക്ക് റിവ്യൂ എഴുതി തങ്ങളുടെ ഇഷ്ട താരങ്ങളുടെ സിനിമയെ വിജയിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്.

വിചിത്രമായ റിവ്യൂകളാണ് പല ആരാധകരും പ്രചരിപ്പിക്കുന്നത്. ടിബിന്‍ എന്ന മമ്മൂട്ടി ആരാധകന്‍ ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ എഴുതിയ റിവ്യൂകള്‍ ഫാന്‍സിന്റെ മത്സരം എങ്ങനെയാണ് മുന്നേറുന്നതെന്ന് കാണിക്കുന്നതാണ്. രണ്ടു ചിത്രങ്ങള്‍ക്കും ഇയാള്‍ റിവ്യൂ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ സ്‌ക്രീനിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവ പ്രത്യക്ഷപ്പെട്ടു. പുലിമുരുകനെ വിമര്‍ശിക്കുകയും തോപ്പില്‍ ജോപ്പനെ പുകഴ്ത്തുകയും ചെയ്യുന്നതാണ് ടിബിന്റെ റിവ്യൂകള്‍.

ഉച്ചയ്ക്ക് 12 മണിക്കു ശേഷം പരിശോധിക്കുമ്പോള്‍ തോപ്പില്‍ ജോപ്പന്റെ റിവ്യൂ കോളത്തില്‍ ടിബിന്‍ കിടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പതിമൂന്നു മിനിറ്റിനു മുമ്പാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് എന്ന വിശേഷണത്തിനു കീഴിലുള്ള റിവ്യൂവില്‍ കോട്ടയം കുഞ്ഞച്ചന്റെ മറ്റൊരു പതിപ്പാണ് ചിത്രമെന്നും മാസ് ചിത്രമാണെന്നും പറയുന്നു. മമ്മൂട്ടിയുടെയും മമ്തയുടെയും അഭിനയത്തെയും ചിത്രത്തിന്റെ കഥയെയും ടിബിന്‍ പുകഴ്ത്തുന്നു.

25 മിനിറ്റിനിടയില്‍ പുലിമുരുകനും തോപ്പില്‍ ജോപ്പനും ഇക്ക ആരാധകന്റെ റിവ്യൂ; മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റുമുട്ടുന്നത് ഇങ്ങനെ

ഇതേ മമ്മൂട്ടി ആരാധകന്‍ തന്നെ 40 മിനിറ്റിനു മുമ്പ് പുലിമുരുകന്റെ റിവ്യൂ കോളത്തില്‍ വിമര്‍ശനവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം കാണുന്നവര്‍ക്ക് കാശ് നഷ്ടമാകുമെന്നാണ് ടിബിന്റെ വിലയിരുത്തല്‍. ഗ്രാഫിക്‌സിന്റെ അതിപ്രസരമാണ് ചിത്രത്തില്‍. ചില കാര്യങ്ങള്‍ നന്നായിട്ടുണ്ട്. കടുവയെ അവതരിപ്പിക്കുന്ന ഗ്രാഫിക്‌സ് വളരെ മോശം. ചിത്രം ആവറേജാണെന്നും ടിബിന്‍ പറയുന്നു.

25 മിനിറ്റിനിടയില്‍ പുലിമുരുകനും തോപ്പില്‍ ജോപ്പനും ഇക്ക ആരാധകന്റെ റിവ്യൂ; മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് ഏറ്റുമുട്ടുന്നത് ഇങ്ങനെ

രണ്ട് റിവ്യൂകളും തമ്മില്‍ 25 മിനിറ്റിന്റെ വ്യത്യാസം മാത്രം. ഇതിനിടയില്‍ ടിബിന്‍ രണ്ട് ചിത്രങ്ങളും എങ്ങനെ കണ്ടു എന്ന ചോദ്യം അവശേഷിക്കുന്നു. പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത്.

Read Also

പുലിമുരുകന്‍ മാസ് എന്റര്‍ടെയിനര്‍; തീയേറ്ററുകളില്‍ ആഘോഷമാക്കി ആരാധകര്‍; റിവ്യൂ വായിക്കാം