”ചട്ടയും മുണ്ടുമായിരുന്നു ശരിക്കും എന്റെ മേക്കോവര്‍”; 70കളിലെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് രാജിനി ചാണ്ടി

പുതിയ ഫോട്ടോഷൂട്ടില് നെഗറ്റീവ് കമന്റുകളുമായി എത്തിയവരെ പൊളിച്ചടുക്കി ചെറുപ്പത്തിലെ സ്വിം സ്യൂട്ട് ചിത്രങ്ങള് പുറത്തുവിട്ട് രാജിനി ചാണ്ടി
 | 
”ചട്ടയും മുണ്ടുമായിരുന്നു ശരിക്കും എന്റെ മേക്കോവര്‍”; 70കളിലെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് രാജിനി ചാണ്ടി

പുതിയ ഫോട്ടോഷൂട്ടില്‍ നെഗറ്റീവ് കമന്റുകളുമായി എത്തിയവരെ പൊളിച്ചടുക്കി ചെറുപ്പത്തിലെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് രാജിനി ചാണ്ടി. ആതിര ജോയ് പകര്‍ത്തിയ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയതിന് പിന്നാലെ രാജിനി ചാണ്ടിക്ക് നേരെ വന്‍ ആക്രമണമമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ നടക്കണോ, അടങ്ങിയൊതുങ്ങി ഇരുന്നു കൂടേ എന്നു തുടങ്ങി അശ്ലീലം വരെ സോഷ്യല്‍ മീഡിയ രാജിനി ചാണ്ടിയുടെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചു. ഇവയ്‌ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഞാന്‍ വയസുകാലത്ത് ഇട്ട സംഗതികളൊന്നുമല്ല ഇതെന്ന് മറുപടിയായി രാജിനി പറയുന്നു. ഞാന്‍ ഇന്നല്ല ഇതിനകത്തേക്ക് ഇറങ്ങിയതെന്നാണ് നെഗറ്റീവ് കമന്റിടുന്നവരോട് തനിക്ക് പറയാനുള്ളത്. നിങ്ങളൊക്കെ ജനിക്കുന്നതിന് മുന്‍പ് ഇതിനകത്ത് കളിച്ച് മറിഞ്ഞ് എന്‍ജോയ് ചെയ്തതാണെന്നും രാജിനി കൂട്ടിച്ചേര്‍ക്കുന്നു.

ശരിക്കും ചട്ടയും മുണ്ടുമായിരുന്നു എന്‍റെ മേക്കോവര്‍  എന്നാണ് ഫെയിസ്ബുക്കില്‍ രാജിനി കുറിച്ചത്. 1970കളില്‍ സ്വിം സ്യൂട്ടിലും ബോള്‍ഡ് വേഷങ്ങളിലും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്.