ദുൽഖറിനെ പുകഴ്ത്തി മമ്മൂട്ടിയെ ഇകഴ്ത്തി രാം ഗോപാൽ വർമ്മയുടെ ട്വിറ്റർ പോസ്റ്റുകൾ വിവാദത്തിൽ
മുംബൈ: ഒ.കെ കൺമണിയിലെ പ്രകടനത്തിന്റെ പേരിൽ ദുൽഖർ സൽമാനെ പ്രശംസിക്കുന്ന സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ട്വീറ്റുകൾ വിവാദത്തിൽ. ദുൽഖറിന്റെ പ്രകടനത്തെ പുകഴ്ത്തുന്നതിനൊപ്പം മമ്മൂട്ടിയെ ഇകഴ്ത്തുകയും ചെയ്ത രാം ഗോപാൽ വർമയുടെ ട്വിറ്റർ പോസ്റ്റുകൾ ഇന്നലെ വൈറലായിരുന്നു.
ഓകെ കൺമണി അവാർഡ് കമ്മറ്റി കണ്ടിരുന്നെങ്കിൽ മമ്മൂട്ടിയുടെ മുഴുവൻ അവാർഡുകളും തിരിച്ചു വാങ്ങി മകന് നൽകുമായിരുന്നു എന്ന് റാം ട്വിറ്ററിൽ കുറിച്ചു. റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനിൽനിന്ന് പഠിക്കണമെന്നും ദുൽഖറുമായി താരതമ്യം ചെയ്യുമ്പോൾ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റാണെന്നും രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു. കേരളമല്ലാത്ത മേഖലകളിൽ മമ്മൂട്ടിക്ക് ചെയ്യാൻ കഴിയാത്തത് മകൻ കുറച്ച് വർഷങ്ങൾക്കുള്ളിൽ ചെയ്യുമെന്നും രാം ഗോപാൽ വർമ പറയുന്നു.
എന്നാൽ ഉടൻ തന്നെ രാമുവിന് മറുപടിയുമായി ദുൽഖറിൻറെ ട്വീറ്റ് എത്തി. പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തിൽ ഒരംശമുള്ള നടനാകാൻ കഴിയില്ലെന്ന് ദുൽഖർ സൽമാൻ ട്വിറ്ററിൽ തന്നെ മറുപടി എഴുതി. പോസ്ററുകൾ വിവാദമായതോടെ മമ്മൂട്ടിയുടെ ആരാധകർ രാം ഗോപാൽ വർമയുടെ ട്വീറ്റുകളിൽ പൊങ്കാല ആരംഭിച്ചിട്ടുണ്ട്.
Mamootys son will make Kerala proud In the non Kerala markets in just years which Mamooty couldn't do for decades
— Ram Gopal Varma (@RGVzoomin) April 21, 2015
Mamooty should learn acting from his son..I mean realistic
— Ram Gopal Varma (@RGVzoomin) April 21, 2015
Mamooty is a junior artiste compared to his son
— Ram Gopal Varma (@RGVzoomin) April 21, 2015
Jst saw Mani's film and if the award commitee members have any sense they will take back all awards of Mamooty and give it to his son
— Ram Gopal Varma (@RGVzoomin) April 21, 2015