സിദ്ദിഖ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്; മറുപടിയുമായി രമ്യാ നമ്പീശന്‍

എ.എം.എം.എ സെക്രട്ടറി സിദ്ദിഖ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രമ്യാ നമ്പീശന്. ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തില് പൃഥ്വിരാജ് സുകുമാരനും രമ്യാ നമ്പീശനും പങ്കെടുത്തുവെന്ന് സിദ്ദിഖിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു നടി. നടി ആക്രമണ കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിനെ തിരിച്ചെടുത്ത യോഗത്തില് താന് പങ്കെടുത്തിട്ടില്ലെന്ന് രമ്യാ നമ്പീശന് വ്യക്തമാക്കി.
 | 

സിദ്ദിഖ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്; മറുപടിയുമായി രമ്യാ നമ്പീശന്‍

കൊച്ചി: എ.എം.എം.എ സെക്രട്ടറി സിദ്ദിഖ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രമ്യാ നമ്പീശന്‍. ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തില്‍ പൃഥ്വിരാജ് സുകുമാരനും രമ്യാ നമ്പീശനും പങ്കെടുത്തുവെന്ന് സിദ്ദിഖിന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു നടി. നടി ആക്രമണ കേസിലെ പ്രധാന പ്രതികളിലൊരാളായ ദിലീപിനെ തിരിച്ചെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

യോഗം നടക്കുന്ന വിവരം നേരത്തെ അറിയാമായിരുന്നു. എന്നാല്‍ ലോക്കേഷനില്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സിദ്ദിഖ് നടത്തിയ പ്രസ്താവന ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. യോഗത്തിന് ശേഷവും സംഘടന എടുത്ത തീരുമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ലെന്നും രമ്യ വ്യക്തമാക്കി.

സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും താരം പറയുന്നു. എ.എം.എം.എ ദിലീപിനെ തിരികെയെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാരാണ് സംഘടനയില്‍ നിന്ന് രാജവെച്ചത്. രമ്യ നമ്പീശന്‍, ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജി നല്‍കിയത്. എന്നാല്‍ ഇവരുടെ രാജി ഇതുവരെ താരസംഘടന സ്വീകരിച്ചിട്ടില്ല.