ദിലീപിനെ തിരിച്ചെടുക്കാന് എഎംഎംഎ നേരത്തേ തീരുമാനിച്ചു; രേഖകള്‍ പുറത്ത്

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന് എഎംഎംഎ നേരത്തേ തീരുമാനിച്ചിരുന്നുവെന്ന് രേഖകള്. മാസങ്ങള്ക്ക് മുമ്പ് തന്നെ ഇതിനായുള്ള പദ്ധതികള് തയ്യാറാക്കിയിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്ട്ട് ചെയ്യുന്നു. ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഒരു വര്ഷം മുമ്പ് തന്നെ മരവിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നു.
നടിയെ ആക്രമിച്ചതിനു പിന്നാലെ ദിലീപിനെതിരെ സംശയമുയരുകയും പിന്നീട് ദിലീപ് അറസ്റ്റിലാകുകയും ചെയ്തതോടെയാണ് പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ അതിനു ശേഷം നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഈ തീരുമാനം മരവിപ്പിച്ചിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ദിലീപിനെ പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എക്‌സിക്യൂട്ടീവിന്റെ നടപടി.

