റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു; കുടുംബ കോടതിയില്‍ ഹര്‍ജി
ഗായിക റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു.
| May 2, 2019, 16:01 IST
കൊച്ചി: ഗായിക റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു. ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി ഫയല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 16നാണ് എറണാകുളം കുടുംബ കോടതിയില്‍ പരസ്പര സമ്മതത്തോടെയുള്ള ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
2008ലായിരുന്നു ഇവര്‍ വിവാഹിതരായത്. പരസ്പര സമ്മതത്തിലുള്ള ഹര്‍ജിയായതിനാല്‍ ആറു മാസത്തിനുള്ളില്‍ കോടതി വിവാഹ മോചനം അനുവദിച്ചേക്കും. ഗായിക, ടിവി അവതാരക, നടി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയയായ റിമി ടോമി മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് മുന്‍നിരയിലെത്തിയത്.
ജയറാം നായകനായ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ നായികയായും റിമി ടോമി അഭിനയിച്ചു.

