റിമി ടോമി നായികയാകുന്നു
ഗായികയും അവതാരകയുമായ റിമി ടോമി മലയാള സിനിമയിൽ നായികയാകാനൊരുങ്ങുകയാണ്. ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് റിമി എത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ നേരത്തേ ചില ഓഫറുകൾ വന്നെങ്കിലും റിമി അത് നിരസിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ബൽറാം വേഴ്സസ് താരാദാസ്, ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട താരം അഞ്ച് സുന്ദരികളിലെ കാവ്യാ മാധവൻ നായികയായ ‘ഗൗരി’ എന്ന സെഗ്മന്റിൽ മുഖം കാണിച്ചിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയിനറിന്റെ
| Feb 22, 2015, 14:12 IST
ഗായികയും അവതാരകയുമായ റിമി ടോമി മലയാള സിനിമയിൽ നായികയാകാനൊരുങ്ങുകയാണ്. ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് റിമി എത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ നേരത്തേ ചില ഓഫറുകൾ വന്നെങ്കിലും റിമി അത് നിരസിക്കുകയായിരുന്നു.
മമ്മൂട്ടിയുടെ ബൽറാം വേഴ്സസ് താരാദാസ്, ദിലീപ് നായകനായ കാര്യസ്ഥൻ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട താരം അഞ്ച് സുന്ദരികളിലെ കാവ്യാ മാധവൻ നായികയായ ‘ഗൗരി’ എന്ന സെഗ്മന്റിൽ മുഖം കാണിച്ചിരുന്നു.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയിനറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.

