ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ നാളെ തീയേറ്ററുകളില്‍

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ നാളെ തീയേറ്ററുകളില്.
 | 
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ നാളെ തീയേറ്ററുകളില്‍

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ നാളെ തീയേറ്ററുകളില്‍. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രഭാസ് സ്‌ക്രീനിലെത്തുന്നത്. ചിത്രത്തിന്റെ യുഎഇ റിവ്യൂവില്‍ നാല് സ്റ്റാറാണ് യുഎഇ സെന്‍സര്‍ ബോര്‍ഡ് മെംബറും സിനിമാ നിരൂപകനുമായ ഉമൈര്‍ സന്ദു നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാള താരം ലാലും ശ്രദ്ധേയ വേഷത്തില്‍ എത്തുന്നു. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.