കോവിഡ്; ‘യോദ്ധാ’ സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍

കോവിഡ് ബാധിച്ച് ചികിത്സയില് കഴിയുന്ന സംവിധായകന് സംഗീത് ശിവന് ഗുരുതരാവസ്ഥയില്.
 | 
കോവിഡ്; ‘യോദ്ധാ’ സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍. നാല് ദിവസം മുന്‍പാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യോദ്ധാ, ഗാന്ധര്‍വം, വ്യൂഹം, നിര്‍ണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഇദ്ദേഹം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ സഹോദരനാണ്.

സോര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ സംഗീത് ശിവന്‍ പിന്നീട് ക്യാ കൂള്‍ ഹേ ഹം, ക്ലിക്ക്, യംല പഗ്‌ലാ ദീവാനാ 2 തുടങ്ങിയ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.