അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ; ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍

ഭാഗ്യലക്ഷ്മി നല്കിയ പരാതിയില് സംവിധായകന് ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു.
 | 
അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ; ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്ന വീഡിയോ യൂട്യൂബില്‍ നല്‍കിയെന്ന് ആരോപിച്ച് ഭാഗ്യലക്ഷ്മി നല്‍കിയ രണ്ടാം പരാതിയിലാണ് സൈബര്‍ പോലീസിന്റെ നടപടി. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശാന്തിവിള ദിനേശ് നടത്തിയെന്നായിരുന്നു പരാതിയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കുകയും ദിനേശിനെ വിളിച്ചു വരുത്തി താക്കീത് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു.