സിനിമാ താരം ശശി കലിംഗ അന്തരിച്ചു
സിനിമാ താരം ശശി കലിംഗ (59) അന്തരിച്ചു
Apr 7, 2020, 10:40 IST
| 
കോഴിക്കോട്: സിനിമാ താരം ശശി കലിംഗ (59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1998ല്‍ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ശശി കലിംഗ പിന്നീട് അഭിനയിച്ച പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്, ആമേന്‍, പുലിമുരുകന്, കസബ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി. 250ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടു. ചന്ദ്രകുമാര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് നാടക രംഗത്ത് സജീവമായിരുന്നു. 25 വര്‍ഷത്തോളം നാടക നടനായിരുന്ന അദ്ദേഹം അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു.