സീരിയല്‍ താരം ശ്രീക്ഷ്മി അന്തരിച്ചു
Sep 28, 2021, 10:25 IST
| 
സീരിയല്‍-സിനിമാ താരം ശ്രീലക്ഷ്മി അന്തരിച്ചു
കോട്ടയം; സീരിയല്‍-സിനിമാ താരം ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസായിരുന്നു. ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേല്‍ രാജമ്മയുടെ മകളാണ്. മാഹി സ്വദേശി വിനോദാണ് ഭര്‍ത്താവ്. വൈഷ്ണവ്, അഭിനവ് എന്നിവര്‍ മക്കളാണ്. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.
ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിലാണ് ശ്രീലക്ഷ്മി നൃത്തം അഭ്യസിച്ചത്. പിന്നീട് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തില്‍ നിരവധി ബാലേകളില്‍ വേഷമിട്ടു. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ 'അര്‍ധാംഗന' എന്ന ബാലേയിലെ അഭിനയത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന്.