സരിതാ നായരുടെ ജീവിത കഥ ഷാജി കൈലാസ് സിനിമയാക്കുന്നു; സുരേഷ് ഗോപി നായകന്‍; സരിതയും മുഖ്യവേഷത്തില്‍

വിവാദ നായിക സരിതാ നായരുടെ ജീവിത കഥ സിനിമയാകുന്നു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്. കിച്ചു ഫിലിംസിന്റെ ബാനറില് ജഗദീശ് ചന്ദ്രനാണ് ചിത്രം നിര്മിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില് ഗണേഷ്കുമാറും പ്രധാന വേഷത്തിലെത്തുന്നു.
 | 

സരിതാ നായരുടെ ജീവിത കഥ ഷാജി കൈലാസ് സിനിമയാക്കുന്നു; സുരേഷ് ഗോപി നായകന്‍; സരിതയും മുഖ്യവേഷത്തില്‍

കൊച്ചി: വിവാദ നായിക സരിതാ നായരുടെ ജീവിത കഥ സിനിമയാകുന്നു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീശ് ചന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ ഗണേഷ്‌കുമാറും പ്രധാന വേഷത്തിലെത്തുന്നു.

സ്വന്തം കഥ പറയുന്ന ചിത്രത്തില്‍ സരിതയും പ്രധാന വേഷം അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ പലരുടേയും രൂപഭാവങ്ങളോടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുമെന്നാണ് അറിയുന്നത്.

മാധ്യമ വിചാരണക്ക് വിധേയമായ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം ചിത്രം ജനങ്ങളുടെ മുന്നിലെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗണേഷ്‌കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്നതിനാല്‍ യു.ഡി.എഫിലെ ഗണേഷ് വിരുദ്ധര്‍ക്കെല്ലാം സിനിമ ആശങ്കയുണ്ടാക്കും എന്നുറപ്പാണ്.

മറ്റ് താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും പേരുകള്‍ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ഒദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍തന്നെയുണ്ടാകും. ചിത്രീകരണം തിരുവനന്തപുരത്ത് ഉടന്‍തന്നെ ആരംഭിക്കും.