തമിഴ് സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല! വാര്‍ത്ത വ്യാജമെന്ന് ഷെയ്ന്‍ നിഗം

നിര്മാതാക്കളുടെ അസോസിയേഷന് ഏര്പ്പെടുത്തിയ വിലക്കിന് പിന്നാലെ തമിഴ് സിനിമയില് നിന്ന് തന്നെ ഒഴിവാക്കിയെന്ന വാര്ത്ത വ്യാജമെന്ന് ഷെയ്ന് നിഗം.
 | 
തമിഴ് സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല! വാര്‍ത്ത വ്യാജമെന്ന് ഷെയ്ന്‍ നിഗം

കൊച്ചി: നിര്‍മാതാക്കളുടെ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ തമിഴ് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന വാര്‍ത്ത വ്യാജമെന്ന് ഷെയ്ന്‍ നിഗം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തമിഴ് സിനിമയില്‍ നിന്ന് ഷെയ്ന്‍ നിഗമിനെ ഒഴിവാക്കിയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് ഷെയ്ന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഡേറ്റുകളുടെ പ്രശ്‌നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അതിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ 30ന് അഡ്വാന്‍സ് തുക മടക്കി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് താന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങള്‍ ആരും പ്രതികരണം ചോദിച്ചിട്ടില്ലെന്നും ഷെയ്ന്‍ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാൻ തന്നെ അഡ്വാൻസ് തുക മടക്കി നൽകിയതുമാണ്.

ഇപ്പോൾ നടക്കുന്ന പല വ്യാജ പ്രചാരങ്ങൾക്ക് ഞാൻ ഒരു തരത്തിലുമുള്ള പ്രതികരണം നൽകിയിട്ടുമില്ല, മാധ്യമങ്ങൾ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല.

ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം…

Posted by Shane Nigam on Monday, November 25, 2019