കോവിഡ്; പ്രവാസി ജീവിതം പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം; ഒരുക്കിയത് എറണാകുളം ജില്ലാപഞ്ചായത്ത് അംഗം എന്‍.അരുണ്‍

കോവിഡ് പശ്ചാത്തലത്തില് വിദേശ മലയാളികളുടെ ജീവിതം പ്രമേയമാക്കി ഷോര്ട്ട് ഫിലിം.
 | 
കോവിഡ്; പ്രവാസി ജീവിതം പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം; ഒരുക്കിയത് എറണാകുളം ജില്ലാപഞ്ചായത്ത് അംഗം എന്‍.അരുണ്‍

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ വിദേശ മലയാളികളുടെ ജീവിതം പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം. അകലം എന്ന പേരില്‍ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ആണ്. എന്‍.അരുണ്‍ പ്രൊഫ. പാര്‍വതിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലെ സാമൂഹ്യ ദുരിതങ്ങള്‍ പ്രമേയമാകുന്ന അകലത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ചലച്ചിത്ര സംവിധായകരായ എം.എ.നിഷാദ്, സോഹന്‍ സീനു ലാല്‍, ചലച്ചിത്ര താരം സരയൂ മോഹന്‍, മാധ്യമപ്രവര്‍ത്തകന്‍ സി.എന്‍.പ്രകാശ്, ബേസില്‍ പാമ, വാണി പ്രശാന്ത്, മോഹന്‍ദാസ്, രതീഷ് വിറ്റി, വിജേഷ് കുമാര്‍, പ്രശാന്ത്, സുനില്‍കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനു പട്ടാട്ട് ക്യാമറയും അഖില്‍ എ.ആര്‍ എഡിറ്റിംഗും മിനീഷ് തമ്പാന്‍ സംഗീതവും പാര്‍വതി ചന്ദ്രന്‍ ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

ചിത്രം കാണാം