സിദ്ധാർത്ഥ് മേനോൻ മലയാളത്തിൽ സജീവമാകുന്നു

തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെ ശ്രദ്ധേയനായ ഗായകൻ സിദ്ധാർത്ഥ് മേനോൻ മലയാള ചിത്രത്തിൽ സജീവമാകുന്നു. വളരെ കുറച്ച് സിനിമകൾക്ക് മാത്രമേ പിന്നണി പാടിയിട്ടുള്ളൂവെങ്കിലും പാടിയ പാട്ടുകളെല്ലാം ഹിറ്റുകളാണ്. ഞാൻ സ്റ്റീവ് ലോപ്പസിലെ ‘തെരുവുകൾ നീ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷം ആക്ച്വലി എന്ന ചിത്രത്തിലെ ‘മുന്തിരി വള്ളിയിൽ’ എന്ന തുടങ്ങുന്ന ഗാനവുമായി സിദ്ധാർത്ഥ് വീണ്ടുമെത്തിയിരിക്കുകയാണ്. ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. സിദ്ധാർത്ഥ് മേനോനും ദിവ്യ സൂരജും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഗോപു കൃഷ്ണയാണ്. ദിവ്യ
 | 

സിദ്ധാർത്ഥ് മേനോൻ മലയാളത്തിൽ സജീവമാകുന്നു

തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെ ശ്രദ്ധേയനായ ഗായകൻ സിദ്ധാർത്ഥ് മേനോൻ മലയാള ചിത്രത്തിൽ സജീവമാകുന്നു. വളരെ കുറച്ച് സിനിമകൾക്ക് മാത്രമേ പിന്നണി പാടിയിട്ടുള്ളൂവെങ്കിലും പാടിയ പാട്ടുകളെല്ലാം ഹിറ്റുകളാണ്. ഞാൻ സ്റ്റീവ് ലോപ്പസിലെ ‘തെരുവുകൾ നീ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷം ആക്ച്വലി എന്ന ചിത്രത്തിലെ ‘മുന്തിരി വള്ളിയിൽ’ എന്ന തുടങ്ങുന്ന ഗാനവുമായി സിദ്ധാർത്ഥ് വീണ്ടുമെത്തിയിരിക്കുകയാണ്.

ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. സിദ്ധാർത്ഥ് മേനോനും ദിവ്യ സൂരജും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഗോപു കൃഷ്ണയാണ്. ദിവ്യ സൂരജ് തന്നെയാണ് ഗാനത്തിന്റെ വരികളും എഴുതിയിരിക്കുന്നത്. റൈറ്റ് ടേൺ ഫിലിംസിന്റെ ബാനറിൽ ഷൈൻ കുര്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ച്വലി അടുത്ത വർഷം ആദ്യം തിയറ്ററുകളിലെത്തും.