”എത്ര ചെറിയ കലാകാരനും മാന്യത കൊടുക്കണം” പ്രതികരണവുമായി നടന് സിജു വില്‍സണ്‍; വീഡിയോ

പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി നടന് സിജു വില്‍സണ്‍. ഏത് ചെറിയ കലാകാരനും മാന്യത കൊടുക്കണമെന്ന് സിജു ഫെയിസ്ബുക്ക് ലൈവില്‍ പറഞ്ഞു. സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് ചെയ്തത് മോശമാണെന്നും ഇങ്ങനെയൊരു ഇന്‍ഡസ്ട്രിയിലാണ് താന്‍ ഉളളതെന്നതില് സങ്കടം തോന്നുകയാണെന്നും സിജു പറയുന്നു.
ഈ സംവിധായകന് മുന്നില്‍ അവസരം ചോദിച്ച് താനും പോയിട്ടുണ്ടെന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും തന്നെ ബുദ്ധിമുട്ട് അനുഭവിച്ചാണ് ഇവിടെ വരെ എത്തിയിരിക്കുന്നതെന്നും സിജു വ്യക്തമാക്കുന്നു. ബിനീഷിന് പൂര്‍ണ്ണ പിന്തുണ നല്കുന്ന വീഡിയോയില്‍ സിജു അനില്‍ രാധാകൃഷ്ണന് മേനോനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു.
വീഡിയോ കാണാം
https://www.facebook.com/actorsijuwilson/videos/448765965747857/?t=83